ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് എല്‍ഐസിക്ക് അനുമതി

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസിക്ക്) മന്ത്രിസഭ അനുമതി നല്‍കി. ഈ ഇടപാട് എല്‍ഐസിയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. തികച്ചും തെറ്റായ ധാരണയാണ്. വളരെ മികച്ചൊരു ഇടപാടാണ് എല്‍ഐസിയും ഐഡിബിയും തമ്മില്‍ നടക്കുന്നത്. ധനമന്ത്രാലയത്തിന്റെ ഇടക്കാല ചുമതലയുള്ള കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. ഇരുസ്ഥാപനങ്ങളുടെയും വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് ഇടപാടെന്നും ഗോയല്‍ പറഞ്ഞു.

ഇടപാട് പൂര്‍ത്തീയാകുന്നതോടെ ഐഡിബിഐ ബാങ്ക് എല്‍ഐസിയുടെ അനുബന്ധ സ്ഥാപനമായി മാറും. പൊതുമേഖലാ ബാങ്കായ ഐഡിബിഐയില്‍ നിലവില്‍ 7. 98 ശതമാനം ഓഹരിയുടമസ്ഥത എല്‍ഐസിക്കുണ്ട്.ഏറ്റെടുക്കല്‍ വഴി എല്‍ഐസിക്കും ഐഡിബിഐ ബാങ്കിനും ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനങ്ങള്‍ ലങിക്കുന്ന ഇടപാടാണിതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

Top