ഇടവമാസ പൂജ; ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി ഇല്ല

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നടപ്പാക്കുന്ന ലോക്ഡൗണ്‍ പരിഗണിച്ചാണ് തീരുമാനം.

അതേസമയം, ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തില്‍ സാധാരണ പൂജകള്‍ മാത്രം നടത്താനും യോഗത്തില്‍ തീരുമാനമായി.
മെയ് 14 മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുക.

 

Top