ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു

കേപ്ടൗണ്‍; സൗത്ത് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കടന്നു. ഇതുവരെ മൊസംബിക്കിലുണ്ടായതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇഡായ് ചുഴലിക്കാറ്റെന്ന് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറഞ്ഞു. ഈ മാസം 14-നാണ് തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ മൊസംബിക്, സിംബാവെ, മലാവി എന്നീ രാജ്യങ്ങളില്‍ ഇഡായ് ചുഴലിക്കാറ്റ് ദുരന്തം വിതച്ചത്.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നും ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൊസംബിക്കില്‍ ചിലയിടങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോളറ വാക്‌സിനേഷന്‍ അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എല്ലാ ലോകരാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം അത്യാവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങളുടെ വീടുകളും കൃഷിയിടങ്ങളുമെല്ലാം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവരും സഹായിക്കണമെന്നാണ് അഭ്യര്‍ഥന. പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top