ഐസിഎസ്ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ. 2.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

Top