icse isc exams 2017 to be rescheduled

exam

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐ.സി.എസ്.സി, ഐ.എസ്.സി പരീക്ഷകളുടെ തീയതികള്‍ പുനക്രമീകരിക്കും. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

പുതുക്കിയ തീയതി അനുസരിച്ച് ഐ.എസ്.സി.ഇ പരീക്ഷകള്‍ ഫെബ്രുവരി ആറിനും ഐ.സി.എസ്.സി പരീക്ഷകള്‍ ഫെബ്രുവരി 27നും ആരംഭിക്കും.

കഴിഞ്ഞ ദിവസമാണ് ഇലക്ഷന്‍ കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്‌. ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് ആരംഭിക്കും.

പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ട് ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് മാറ്റമെന്ന് സി.ഐ.എസ്.സി ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരാതൂണ്‍ അറിയിച്ചു.

Top