ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ആണ് ഇത്തവണത്തെ വിജയ ശതമാനം. ഒരു ലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷയില്‍ നാല് പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. രണ്ട് സെമസ്റ്ററുകളിലായി നടത്തിയ പരീക്ഷയുടെ ഫലം തുല്യവെയ്‌റ്റേജ് നല്‍കിയാണ് പ്രഖ്യാപിച്ചത്.

ഫലം cisce.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. എസ്എംഎസ് ആയും ഫലമറിയാം. എസ്എംഎസ് ആയി ഫലമറിയാന്‍ വിദ്യാര്‍ഥിയുടെ ഏഴക്ക രജിസ്റ്റര്‍ നമ്പര്‍, icse<> രജിസ്റ്റര്‍ നമ്പര്‍’ എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കാം.

Top