സെക്സ് എജ്യുക്കേഷന്‍ സീരീസിലെ ഐക്കോണിക് വീല്‍പ്പനക്ക്; വില 15 കോടി

2019ല്‍ നെറ്റഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങിയ ബ്രിട്ടീഷ് സീരീസാണ് ‘സെക്സ് എജ്യുക്കേഷന്‍’. ആദ്യം പുറത്തിറങ്ങിയതു മുതല്‍ ലോകമാകമാനം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്നാം സീസണ്‍ അവസാനിച്ചതിന് ശേഷം നാലാം സീസണിനായി പലരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സീരീസിന്റെ നാലാം സീസണ്‍ പ്രീമിയര്‍ ചെയ്തത്. ലോറി നണ്‍ ആണ് ഈ പരമ്പരയുടെ സൃഷ്ടാവ്. സീരീസിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പ്രധാന കഥാപാത്രമായ ഓട്ടിസിന്റെയും സെക്സ് തെറപ്പിസ്റ്റായ അമ്മ ജീനിന്റെയും ഐക്കോണിക് വീട്. എന്നാല്‍ ഇപ്പോള്‍ അത് വില്‍പ്പനക്ക് എത്തിയിരിക്കുകയാണ്. നദീതീരത്തെ വീട് 1.5 ദശലക്ഷം പൗണ്ടിനാണ് (15 കോടിയിലധികം) വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

ഹെയര്‍ഫോര്‍ഡ്ഷയറിലെ വൈ നദിക്ക് അഭിമുഖമായി സൈമണ്ട്‌സ് യാറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സെക്സ് എജ്യുക്കേഷന്‍ ഉള്‍പ്പെടെ ചാനല്‍ 4 സീരീസ്, എക്സ്ട്രാഓര്‍ഡിനറി എസ്‌കേപ്സ് തുടങ്ങി നിരവധി സീരീസുകള്‍ ഈ വീട്ടില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അഞ്ച് കിടപ്പുമുറികളും മൂന്ന് കുളിമുറിയും അടങ്ങുന്ന വീട് മൂന്ന് നിലകളിലായി പരന്നുകിടക്കുന്നു. അടുക്കള, ഒരു പുല്‍ത്തകിടി, വേനല്‍ക്കാല വസതി, തോട്ടം, സ്വീഡിഷ് ഹോട്ട് ബാത്ത് എന്നിവയും ഇതിലുണ്ട്. 21 വര്‍ഷമായി ഷാലറ്റ് എന്നയാളാണ് ഈ വീട് സംരക്ഷിച്ചിരുന്നത്.

Top