ജെയിംസ് ബോണ്ട് സിനിമകളിലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി5 ലേലം ചെയ്തു; വിറ്റത് 45 കോടിയ്ക്ക്

ജെയിംസ് ബോണ്ട് സിനിമകളിലെ പ്രേഷകരുടെ പ്രിയ വാഹനം ലേലം ചെയ്തു. കാലിഫോര്‍ണിയയില്‍ നടന്ന വിന്റേജ് കാര്‍ ലേലത്തില്‍ 45 കോടി രൂപയ്ക്കാണ് കാറ് വിറ്റുപോയത്.ബ്രിട്ടണില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഈ വാഹനം കോടികള്‍ മുടക്കി സ്വന്തമാക്കിയത്.

1965ല്‍ പുറത്തിറങ്ങിയ തണ്ടര്‍ബോള്‍ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി5 എന്ന വാഹനം ഉപയോഗിച്ചത്. എന്നാല്‍, ഷൂട്ടിന് ഉപയോഗിച്ച വാഹനമല്ല, മറിച്ച് ഈ സിനിമയുടെ പ്രൊമോഷനും മറ്റുമായി ഉപയോഗിച്ച വാഹനമാണ് ഇപ്പോള്‍ ലേലം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012ല്‍ പുറത്തിറങ്ങിയ സ്‌കൈഫാള്‍ 2015-ലെ സ്പെക്ട്രെ എന്നീ സിനിമകളിലുള്‍പ്പെടെ 11-ഓളം ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഈ കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.

Top