കൊവിഡ് വാക്‌സീനുകള്‍ക്ക് അണുബാധയെ പൂര്‍ണ്ണമായി ചെറുക്കാനാവില്ലെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സീനുകള്‍ക്ക് അണുബാധയെ പൂര്‍ണ്ണമായി ചെറുക്കാനാവില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. എന്നാല്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും. രോഗ ബാധ തീവ്രമാകാതിരിക്കാനും മരണനിരക്ക് കുറക്കാനുമായാണ് കരുതല്‍ ഡോസ് നല്‍കുന്നതെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

ഇതിനിടെ രണ്ട് മുതല്‍ 18 വയസ് വരെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കൊവാക്‌സിന്‍ പരീക്ഷണം സുരക്ഷിതമായിരുന്നുവെന്ന് മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് അറിയിച്ചു.

Top