കൊവിഡ് വാക്‌സീനുകള്‍ കലര്‍ത്തി നല്‍കുന്നത് ഫലപ്രദമെന്ന് ഐസിഎംആര്‍

ദില്ലി: കൊവിഡ് വാക്‌സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആര്‍. കൊവാക്‌സിനും, കൊവിഷീല്‍ഡും കൂട്ടി കലര്‍ത്താം. മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

അതേസമയം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്‌സീന്‍ ഒക്ടോബറോടെ രാജ്യത്ത് നല്‍കി തുടങ്ങാനാകുമെന്ന് സിഇഒ അധര്‍ പുനെവാല അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സീന്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നല്‍കാനാകുമെന്നും അധര്‍ പുനെവാല പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 4,27,862 പേര്‍ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 13 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

Top