കോവിഡ്19; പരിശോധനാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഐസിഎംആര്‍

ന്യൂഡല്‍ഹി: കോവിഡ് രോഗനിര്‍ണയം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പരിശോധനാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഐസിഎംആര്‍. പ്രധാനമായും ഒമ്പത് നിര്‍ദേങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ മാര്‍ഗരേഖ ഐസിഎംആര്‍ പുറത്തിറക്കിയത്.

14 ദിവസത്തിനിടെ വിദേശത്തുനിന്ന് നാട്ടിലെത്തിയ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സാംപിള്‍ പരിശോധന അനിവാര്യമാണെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

മാത്രമല്ല രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും പരിശോധന വേണമെന്നും ഹോട്ട്‌സ്‌പോട്ടുകളില്‍ പരിപൂര്‍ണമായി പരിശോധന അനുവദിക്കണമെന്ന നിര്‍ദേശവും ഐസിഎംആര്‍ മുന്നോട്ടുവയ്ക്കുന്നു.

റെഡ് സോണില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇത്തരത്തില്‍ പരിശോധന വേണമെന്നും ശ്വാസകോശ സംബന്ധമായ അസൂഖമുള്ളവര്‍ക്കും സാംപിള്‍ പരിശോധന ആവശ്യമാണെന്നും ഏഴ് ദിവസത്തിനിടെ കുടിയേറ്റ തൊഴിലാളികളില്‍ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവരേയും കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Top