ICL-CHENNAI-3 SHOW ROOMS

തൃശൂര്‍: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ചെന്നൈയില്‍ മൂന്ന് പുതിയ ഷോറൂമുകള്‍ ഒരേ ദിവസം തുറക്കുന്നു.

ആഗസ്റ്റ് 31ന് ചെന്നൈ എം.എം.ഡി.എ കോളനി, പേരവല്ലൂര്‍ (കോലത്തൂര്‍), പല്ലവാരം എന്നിവടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്.

അഡയാറിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ എം.എം.ഡി.എ കോളനി ബ്രാഞ്ച് പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ തൃശൂര്‍ വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പേരവല്ലൂര്‍ ബ്രാഞ്ച് സാക്‌സോഫോണിസ്റ്റ് കാദ്രി ഗോപാല്‍നാദും പല്ലവാരം ബ്രാഞ്ച് സംഗീതജ്ഞ ചാരുമതി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.

പ്രമുഖ മോഹിനിയാട്ടം നര്‍ത്തകി ഗോപികാവര്‍മ്മ ഭദ്രദീപം തെളിയിക്കും. മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസറ്റ് മേധാവി സ്വാമി സുനില്‍ദാസ് മുഖ്യപ്രഭാഷണം നടത്തും.

മുന്‍ വിദ്യാഭ്യാസ മന്ത്രി അരംഗനായഗം മുഖ്യാതിഥിയാകും. ഐ.സി.എല്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.ജി. അനില്‍കുമാര്‍, വേള്‍ഡ് പീസ് ആന്‍ഡ് സേഫറ്റി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. മണിലാല്‍ എന്നിവര്‍ സംസാരിക്കും.

Top