ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍ രാജി വെച്ചു; പുതിയ എംഡി സന്ദീപ് ബക്ഷി

chanda

മുംബൈ: ഐസി ഐസി ഐ മേധാവി ചന്ദ കൊച്ചാര്‍ രാജി വെച്ചു. പുതിയ എംഡിയായി സന്ദീപ് ബക്ഷി സ്ഥാനമേല്‍ക്കും.

വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടിയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന്‍ രാജീവ് കൊച്ചാര്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. ചന്ദയുടെ സ്വാധീനം ഉപയോഗിച്ച് അനര്‍ഹമായി വായ്പ നേടിയെടുത്തു എന്നാണ് ആരോപണം.

2012ല്‍ 20 ബാങ്കുകളുടെ കൂട്ടായ്മ 40,000 കോടി രൂപ വീഡിയോകോണിന് വായ്പ നല്‍കിയിരുന്നു. ഇതില്‍ 3250 കോടി നല്‍കിയത് ഐ.സി.ഐ.സി.ഐ ബാങ്കാണ്. ഇടപാട് നടന്ന് ഏറെ വൈകാതെ ന്യൂപവര്‍ റിന്യുവബിള്‍സില്‍ ദീപക് കൊച്ചാറിന് ഓഹരി പങ്കാളിത്തം കൂടി. 2008 ല്‍ ആണ് ദീപക് കൊച്ചാറും വീഡിയോകോണും ചേര്‍ന്നു ന്യൂ പവര്‍ റിന്യൂവബിള്‍സ് തുടങ്ങിയത്. ഈ സ്ഥാപനത്തിനു മൗറീഷ്യസില്‍ നിന്നുള്ള രണ്ടുസ്ഥാപനങ്ങളില്‍ നിന്നായി 325 കോടി രൂപ വന്നതു സംബന്ധിച്ചും വിവാദം ഉയര്‍ന്നിരുന്നു.

2019 മാര്‍ച്ച് 31 വരെ ചന്ദാ കൊച്ചാറിന് ബാങ്കിന്റെ തലപ്പത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ഇതിനു മുമ്പായി അവര്‍ സ്ഥാനം രാജി വെയ്ക്കുകയായിരുന്നു.

Top