ചന്ദകൊച്ചാറിനെതിരെ അന്വേഷണവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്

chandha-kochar

മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് സി ഇ ഒ ചന്ദകൊച്ചാറിനെതിരെ അന്വേഷണവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്. ചന്ദ കൊച്ചാറിനെതിരെ സെബി നോട്ടീസയച്ചതിന് പിന്നാലെയാണ് ഐ.സി.ഐ.സി.ഐ ബാങ്കും അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

വീഡിയോകോണിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ഇടപാടില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. സി ഇ ഒയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്നാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിന് പുറത്ത് നിന്നുള്ള ഒരാളായിരിക്കും അന്വേഷണസംഘത്തിന്റെ തലവനെന്നും ഐ.സി.ഐ.സി.ഐ അറിയിച്ചിട്ടുണ്ട്.

അന്വേഷണത്തെ സംബന്ധിച്ച് തുടര്‍നടപടികള്‍ക്കായി ഓഡിറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. ആരാകണം അന്വേഷണത്തലവന്‍ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഓഡിറ്റ് കമ്മിറ്റിയാകും അന്തിമ തീരുമാനം എടുക്കുക.

Top