കഴിഞ്ഞ വര്‍ഷത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഐസിഐസിഐ ബാങ്ക്‌ ഒന്നാമത്

icici bank

ന്യൂഡല്‍ഹി: ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിയില്‍ കഴിഞ്ഞ വര്‍ഷം കാര്യമായി നിക്ഷേപം നടത്തിയത് മ്യൂച്വല്‍ ഫണ്ടുകള്‍. ഇതില്‍ ഐസിഐസിഐ ബാങ്കാണ് ഒന്നാമത്. ഏറ്റവും കൂടുതല്‍ നിക്ഷേപം വന്ന 10 ഓഹരികളില്‍ അഞ്ചും ധനകാര്യ സ്ഥാപനങ്ങളുടേതാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ ഇവയില്‍ മുന്നിട്ടുനില്‍ക്കുന്നു. ഫണ്ടുകളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ മുന്‍പിലുള്ള 20 ഓഹരികളിലാണ് 34 ശതമാനം തുകയും നിക്ഷേപിച്ചിരിക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഇവര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയിരിക്കുന്നത്. ചിക്കാഗോ ആസ്ഥാനമായുള്ള മോണിങ്സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജുമെന്റ് കമ്പനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ധനകാര്യമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, റിലയന്‍സ് നിപ്പോണ്‍ തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനവഴി വിപണിയിലെത്തിയത്.

ബിഎസ്ഇ സെന്‍സെക്‌സ് 27.91 ശതമാനം റിട്ടേണ്‍ നല്‍കിയ 2017ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 1,20,000 കോടി രൂപയാണ്.

Top