സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക്

മുംബൈ: സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതുക്കിയ ചാര്‍ജുകള്‍ ബാധകമാകും. എ.ടി.എം. ഉപയോഗം, പണമിടപ്പാട്, ചെക്ക്ബുക്ക് ചാര്‍ജുകള്‍ എന്നിവയിലെല്ലാം മാറ്റം വരും.

നിക്ഷേപം, പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെ നാല് സൗജന്യ ഇടപാടുകളാണ് അക്കൗണ്ട് ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതില്‍ കൂടിയാല്‍ ഒന്നിന് 150 രൂപ വീതം നല്‍കേണ്ടി വരും. ആറ് മെട്രോ നഗരങ്ങളില്‍ മാസത്തിലെ ആദ്യത്തെ മൂന്ന് ഇടപാടുകള്‍ സൗജന്യമാണ്.

സാമ്പത്തിക – ഇതര ഇടപാടുകള്‍ ഒന്നിച്ചായിരിക്കും ഇവിടെ കണക്കാക്കുക. മറ്റിടങ്ങളില്‍ മാസത്തില്‍ ആദ്യത്തെ അഞ്ച് ഇടപാടുകള്‍ സജന്യമായിരിക്കും. അതിന് ശേഷം വരുന്ന ഇടപാടുകള്‍ക്ക് ഒന്നിന് 20 രൂപയും പിന്‍ ജനറേഷന്‍, ബാലന്‍സ് പരിശോധന എന്നിവ പോലെയുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 പൈസ വീതം ഈടാക്കും.

നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന തുകയുടെ മൂല്യമാണിത്. അക്കൗണ്ട് ഉള്ള ബ്രാഞ്ചിലാണെങ്കില്‍ ഈ പരിധി ഒരു ലക്ഷം രൂപയാണ്. മാസത്തില്‍ ഒരു ലക്ഷം രൂപ വരെ സൗജന്യമായിരിക്കും എന്ന് സാരം. ഇത് കൂടുതലാണ് വിനിമയമെങ്കില്‍ കുറഞ്ഞത് 150 രൂപ നല്‍കണം. അതായത് പരിധി കഴിഞ്ഞ് 100 രൂപ നിക്ഷേപിച്ചകം 150 രൂപ പോകുമെന്നര്‍ത്ഥം. ഏത് നഗരത്തിലും മാറാവുന്ന 25 ചെക്ക് ലീഫുകള്‍ ഓര്‍ മാസം സൗജന്യമാണ്. ശേഷം 10 ലീഫിന് 20 രൂപ വച്ച് ഈടാക്കും.

 

Top