വന്‍ തിരിച്ചടി; ഐസിഐസിഐ ബാങ്കിന്റെ ലാഭ വിഹിത്തതില്‍ 56 ശതമാനം ഇടിവ്

സ്‌ഐസിഐ ബാങ്കിന്റെ ലാഭത്തില്‍ 56 ശതമാനം ഇടിവ്. ജൂലൈ- സെപ്തംബര്‍ കാലയളവില്‍ ഐസിഐസിഐ ബാങ്കിന്റെ ലാഭം 908.88 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,058.19 കോടി രൂപയുടെ ലാഭമാണ് ഉണ്ടായിരുന്നത്. 18,262.12 കോടി രൂപയുടെ വാര്‍ഷിക വരുമാനമുണ്ടായിരുന്നതില്‍ 2.7ശതമാനം കുറവാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്.

സെപ്തംബര്‍ 30 വരെയുള്ള കണക്കു പ്രകാരം പലിശ വരുമാനത്തില്‍ 12.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5,709 കോടി ഉണ്ടായിരുന്നത് ഇപ്പോള്‍ 6,418 കോടി ആയിരിക്കുകയാണ്. പലിശ നല്‍കിയതും ലഭിച്ചതുമായ കണക്കുകളിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

നെറ്റ് എന്‍പിഎ അനുപാതം 3.65 ശതമാനം ഇടിഞ്ഞു. പുതിയ കണക്കുകള്‍ ഷെയര്‍ മാര്‍ക്കറ്റിലും ഐസിഐസിഐയുടെ കണക്കുകളില്‍ വലിയ ഇടിവ് ഉണ്ടാക്കി. മാര്‍ച്ച് 23 മുതലുള്ള കണക്കുകളില്‍ ഏറ്റവും കുറവ് പോയന്റാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Top