ഐസിഐസിഐ ബാങ്ക് വിവാദം ; റേറ്റിംഗ് മാറാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി

icici bank

മുംബൈ: ഐസിഐസിഐ ബാങ്ക് വിവാദത്തിലായിരിക്കെ ആഭ്യന്തര ഭരണരീതിയില്‍ അതൃപ്തിയുമായി അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി. ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കോച്ചാറിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളെപ്പറ്റി നടക്കുന്ന അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് ബാങ്കിന്റെ റേറ്റിംഗ് മാറാന്‍ സാധ്യതയുണ്ടെന്നും ഫിച്ച് റേറ്റിംഗ്‌സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ചന്ദ കോച്ചാറിന്റെ ഭര്‍ത്താവിന് 64 കോടി രൂപയുടെ അവിഹിത വായ്പ വീഡിയോകോണ്‍ ഗ്രൂപ്പില്‍ നിന്നു ലഭിച്ചെന്നും ഇത് ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച 3250 കോടി രൂപയ്ക്കുള്ള പ്രത്യുപകാരമായിരുന്നെന്നുമാണ് ആരോപണം.

Top