icic bank developed software robert

മുംബൈ: ബാങ്കിന്റെ വിവിധ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനായി ഇനി ‘സോഫ്റ്റ്‌വെയര്‍ റോബോട്ടു’കളെ പ്രയോജനപ്പെടുത്താം.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ് ‘സോഫ്റ്റ്‌വേര്‍ റോബോട്ടിക്‌സു’കളെ വിന്യസിക്കുന്നത്.200 ബിസിനസ് പ്രക്രിയകളില്‍ റോബോട്ടിക്‌സുകളെ ബാങ്ക് ഉപയോഗിച്ചു തുടങ്ങി.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തില്‍ സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സുകളെ വിന്യസിക്കുന്നത്.

റോബോട്ടിക്‌സ് ഉപയോഗിക്കുന്നതു വഴി ഐസിഐസിഐ ബാങ്കില്‍ ഇടപാടുകാരുടെ സമയം 60 ശതമാനം കണ്ട് കുറയ്ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും കഴിയും.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ റോബോട്ടുകളുടെ എണ്ണം 500ലേറെയായി ഉയര്‍ത്തുമെന്ന് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ചന്ദ കൊച്ചാര്‍ അറിയിച്ചു.

ഓരോ പ്രവൃത്തി ദിനത്തിലും പത്ത് ലക്ഷം ബാങ്കിങ് ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സിന് സാധിക്കും.

ബാങ്കിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും അവയെ വിശകലനം ചെയ്യാനും ഡാറ്റ എന്‍ട്രി, വാലിഡേഷന്‍, ഓട്ടോമേറ്റഡ് ഫോര്‍മാറ്റിങ്, മള്‍ട്ടി ഫോര്‍മാറ്റ് മെസേജ് ക്രിയേഷന്‍, ടെക്സ്റ്റ് മൈനിങ്, വര്‍ക്ക് ഫ്‌ളോ, വിനിമയ നിരക്കിന്റെ പ്രോസസിങ് തുടങ്ങി വിവിധ ബിസിനസ് പ്രക്രിയകള്‍ നടപ്പാക്കാനും കഴിയും വിധമാണ് റോബോട്ടുകളെ രൂപപ്പെടുത്തിയിരിക്കുന്നത്.

ബാങ്കിങ് ജോലികള്‍ക്ക് സോഫ്റ്റ്‌വെയര്‍ റോബോട്ടുകളെ ഉപയോഗിച്ച് ഐസിഐസി ബാങ്ക്

മുംബൈ: ബാങ്കിന്റെ വിവിധ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനായി ഇനി ‘സോഫ്റ്റ്‌വെയര്‍ റോബോട്ടു’കളെ പ്രയോജനപ്പെടുത്താം.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ് ‘സോഫ്റ്റ്‌വേര്‍ റോബോട്ടിക്‌സു’കളെ വിന്യസിക്കുന്നത്.200 ബിസിനസ് പ്രക്രിയകളില്‍ റോബോട്ടിക്‌സുകളെ ബാങ്ക് ഉപയോഗിച്ചു തുടങ്ങി.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തില്‍ സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സുകളെ വിന്യസിക്കുന്നത്.

റോബോട്ടിക്‌സ് ഉപയോഗിക്കുന്നതു വഴി ഐസിഐസിഐ ബാങ്കില്‍ ഇടപാടുകാരുടെ സമയം 60 ശതമാനം കണ്ട് കുറയ്ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും കഴിയും.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ റോബോട്ടുകളുടെ എണ്ണം 500ലേറെയായി ഉയര്‍ത്തുമെന്ന് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ചന്ദ കൊച്ചാര്‍ അറിയിച്ചു.

ഓരോ പ്രവൃത്തി ദിനത്തിലും പത്ത് ലക്ഷം ബാങ്കിങ് ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സിന് സാധിക്കും.

ബാങ്കിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും അവയെ വിശകലനം ചെയ്യാനും ഡാറ്റ എന്‍ട്രി, വാലിഡേഷന്‍, ഓട്ടോമേറ്റഡ് ഫോര്‍മാറ്റിങ്, മള്‍ട്ടി ഫോര്‍മാറ്റ് മെസേജ് ക്രിയേഷന്‍, ടെക്സ്റ്റ് മൈനിങ്, വര്‍ക്ക് ഫ്‌ളോ, വിനിമയ നിരക്കിന്റെ പ്രോസസിങ് തുടങ്ങി വിവിധ ബിസിനസ് പ്രക്രിയകള്‍ നടപ്പാക്കാന്‍ കഴിയും വിധമാണ് റോബോട്ടുകളെ രൂപപ്പെടുത്തിയിരിക്കുന്നത്.

Top