ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ ട്രോളി ഐസ്ലന്‍ഡ് ക്രിക്കറ്റ്

സ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ ട്രോളി ഐസ്ലന്‍ഡ് ക്രിക്കറ്റ്. ഓസ്ട്രേലിയയില്‍ പാകിസ്താന്‍ അവസാന ടെസ്റ്റ് ജയിച്ചപ്പോള്‍ തങ്ങളുടെ പകുതിക്കടുത്ത് വരുന്ന എക്സ് ഫോളോവേഴ്സും ജനിച്ചിട്ടില്ലെന്ന തരത്തിലാണ് ഐസ്ലന്‍ഡ് ക്രിക്കറ്റിന്റെ പരിഹാസം. എക്സ് പേജിലാണ് പോസ്റ്റ് പങ്കുവെച്ചത്. 1995-ലാണ് പാകിസ്താന്‍ അവസാനമായി ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് ജയിച്ചത്.

രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 233 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടിയായുള്ള പാകിസ്താന്റെ ബാറ്റിങ് 89 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഓസ്ട്രേലിയ 360 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്‍പിലാണ്.ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരേ 360 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്താന് ഏറ്റുവാങ്ങേണ്ടിവന്നത്. ആദ്യ ഇന്നിങ്സിലെ ഓസ്ട്രേലിയയുടെ 487 റണ്‍സിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍, 271 റണ്‍സില്‍ പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 233 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

Top