Iceland complains Russian bombers pose ‘danger to civilian aircraft

റെയിക്ജാവിക്ക്: റഷ്യന്‍ വ്യോമസേനയുടെ മൂന്നു ബോംബര്‍ വിമാനങ്ങള്‍ യാത്രാവിമാനങ്ങളുടെ വ്യോമപാത ലംഘിച്ച് ഐസ്‌ലന്‍ഡില്‍ കടന്നതായി റിപ്പോര്‍ട്ട്. 6,000-9,000 അടി മുകളിലായാണ് യുദ്ധവിമാനങ്ങള്‍ പറന്നതെന്ന് ഐസ്‌ലന്‍ഡിക് വിദേശകാര്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച റെയിക്ജാവിക്കില്‍ നിന്നും സ്റ്റോക്‌ഹോമിലേക്കാണ് വിമാനങ്ങള്‍ പറന്നത്. യുദ്ധവിമാനങ്ങള്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ പറക്കുന്നത് അപകടകരമാണെന്നും ഇങ്ങനെ ഇനിയും സംഭവിച്ചാല്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.

Top