കണ്ണൂരില്‍ ഐസ്‌ക്രീം ബോളിന്റെ രൂപത്തില്‍ ബോംബ്, എറിഞ്ഞ് കളിച്ച കുട്ടിക്ക് പരിക്ക് !

കണ്ണൂര്‍: ധര്‍മ്മടത്ത് സ്ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്ക്. ഐസ്‌ക്രീം ബോംബ് പൊട്ടിയാണ് പരുക്കേറ്റത്.

ധര്‍മടം പാലയാട് നരി വയലിലാണ് സ്ഫോടനം നടന്നത്. കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോള്‍ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റ നരിവയല്‍ സ്വദേശി ശ്രീ വര്‍ദ്ധനെ(12) തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് നിന്ന് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.

Top