മഞ്ഞ് വീഴ്ചയില്‍ വിറങ്ങലിച്ച് ബ്രിട്ടണ്‍, ഐസ് വാണിങ് പുറപ്പെടുവിച്ചു

ലണ്ടന്‍: നിലക്കാത്ത മഞ്ഞ് വീഴ്ചയില്‍ വിറങ്ങലിച്ച് ബ്രിട്ടന്‍.പ്രതികൂലമായ കാലാസവസ്ഥയെ തുടര്‍ന്ന് ഹീത്രോവില്‍ നിന്നും ബെര്‍മിങ്ഹാമില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ട്രെയിനുകള്‍ മുടങ്ങുകയും അനേകം സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മിക്ക റോഡുകളിലും കൂട്ടിയിടി പതിവായ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. താപനില മൈനസ് 15 ആയതോടെ ഇന്ന് സര്‍വത്ര അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യുകെയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ 13 ഇഞ്ചോളം മഞ്ഞ് പെയ്തിറങ്ങിയിരിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ തുടര്‍ന്ന് ഇന്ന് രാവിലെ യാത്ര കടുത്ത ദുഷ്‌കരമാകുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്.

ഇന്നലെ രാത്രിയിലുടനീളം മഞ്ഞ് തുടര്‍ച്ചയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ റോഡ്-റെയില്‍ ഗതാഗതങ്ങളില്‍ കടുത്ത തടസങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ വിവിധ പ്രദേശങ്ങളില്‍ താപനില മൈനസ് 15 ഡിഗ്രിയോളം താഴ്ന്നത് തികച്ചും പ്രതികൂലമായ കാലാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നാല് മണി മുതല്‍ രാവിലെ 11 വരെ സൗത്ത് ഈസ്റ്റിലും ലണ്ടനിലും ഐസ് വാണിങ് പുറപ്പെടുവിച്ചിട്ടുമുണ്ട്.

ഹീത്രോവില്‍ നിന്നും ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 140 ഹ്രസ്വദൂര വിമാനങ്ങളും 26 ദീര്‍ഘദൂര വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസ് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 70 ഹ്രസ്വദൂര വിമാനങ്ങളും 9 ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Top