ജിഎസ്ടി പണി തന്നു; സംസ്ഥാനത്ത് ഐസിന്റെ വിലയില്‍ പത്തുരൂപയുടെ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് ഐസിന്റെ വില വര്‍ധിപ്പിച്ചു.

പത്തു രൂപയുടെ വര്‍ധന ഏര്‍പ്പെടുത്തിയതായി കേരള സ്റ്റേറ്റ് ഐസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

നിലവില്‍ ബ്ലോക്ക് ഐസിനു 50 മുതല്‍ 60 രൂപവരെയാണ് വില. ജിഎസ്ടി വന്നതോടുകൂടി ഒരു ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായി വര്‍ധിച്ചു.

കൂടാതെ ഐസ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ഐസ് ബ്ലോക്കിന്റെ വിലയും വര്‍ധിപ്പിച്ചത്.

Top