ice cream vendor beaten to death for asking pay up

ഉത്തര്‍പ്രദേശേ്: കഴിച്ച ഐസ്‌ക്രീമിന്റെ കുടിശ്ശിക പണം തിരികെ ചോദിച്ച കച്ചവടക്കാരനെ യുവാക്കള്‍ മര്‍ദ്ദിച്ചു കൊന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഖാസിയാബാദിലെ മഹാരാജാപൂരിലാണ് സംഭവം.ഐസ്‌ക്രീം കച്ചവടക്കാരനായ മുഹമ്മദ് ഇസ്ലാമിനെ യാണ് (24) കൊല്ലപ്പെട്ടുത്തിയത്.

ബീഹാറിലെ സഹാര്‍സ സ്വദേശിയായ മുഹമ്മദ് മാതാപിതാക്കള്‍ക്കും മൂത്ത സഹോദരനും ഭാര്യക്കും മക്കള്‍ക്കുമൊപ്പം മഹാരാജാപൂരിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

ഒന്നരയും രണ്ടരയും വയസു പ്രായമായ രണ്ടു മക്കളാണ് മുഹമ്മദിനുള്ളത്. മൂത്തസഹോദരന്‍ മുബാറഖ് (30) ഇവിടെത്തന്നെ ഒരു സൈക്കിള്‍ നന്നാക്കുന്ന കട നടത്തുകയാണ്.

പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കള്‍ സ്ഥിരമായി മുഹമ്മദിന്റെ അടുത്തുനിന്നും ഐസ്‌ക്രീം വാങ്ങാറുണ്ടായിരുന്നതായി മുബാറഖ് പറഞ്ഞു. എന്നാല്‍ ഇവര്‍ ഒരിക്കലും പണം നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് പണം നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണ് മുഹമ്മദിനെ ഇവര്‍ മര്‍ദ്ദിച്ചതെന്നും മുബാറഖ് പറയുന്നു.

‘കുടിശ്ശിക പണം ചോദിച്ച മുഹമ്മദിനോട് വെള്ളിയാഴ്ച തരാം എന്നാണവര്‍ പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം മുഹമ്മദ് വണ്ടിയുമായി അവരുടെ അടുത്തേക്ക് പണം വാങ്ങാനായി പോയി.

പക്ഷേ വീണ്ടും ഐസ്‌ക്രീം വാങ്ങി കഴിച്ച അവര്‍ പണം നല്‍കുന്നതിനു പകരം മുഹമ്മദിനോട് തട്ടിക്കയറുകയാണ് ചെയ്തത്. വാക്കേറ്റം വൈകാതെ കൈയ്യേറ്റമായി മാറി’, മുബാറഖ് പറഞ്ഞു.

അക്രമികളില്‍ ഒരാളായ ഇമ്രാനും അയാളുടെ അച്ഛനും ചേര്‍ന്നാണ് മുഹമ്മദിനെ പിന്നീട് ആസ്പത്രിയില്‍ എത്തിച്ചത്. പക്ഷേ അപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു.

കേസില്‍ സെക്ഷന്‍ 304നു കീഴില്‍ നാലുപേരെ പ്രതി ചേര്‍ത്ത് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിട്ടുണ്ട്. അക്രമികളില്‍ റാഷിദ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മുഹമ്മദ് മരിച്ചുവെന്നറിഞ്ഞ ഇമ്രാനും മോമിനും ചേര്‍ന്ന് അയാളുടെ മൃതദേഹം തങ്ങളുടെ വീടിനു മുന്നില്‍ കൊണ്ടിട്ടതായി മുഹമ്മദിന്റെ ബന്ധു അഷു പറഞ്ഞു. ‘ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും ഇവര്‍ രക്ഷപെട്ടു. .

സ്ഥലത്തെത്തിയ ഖാസിയാബാദ് പോലീസ് മുഹമ്മദിനെ കൗഷാംബിയിലെ യശോദ ആസ്പത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

റാഷിദാണ് കൊലപാതകത്തിന് വഴിവെച്ച തര്‍ക്കത്തിന് തുടക്കമിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോമിനെയും എഫ്.ഐ.ആറില്‍ പ്രതി ചേര്‍ത്തിട്ടുള്ളതായി പോലീസ് അറിയിച്ചു.

Top