യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന പാറ്റഗോണിയയിലെ മഞ്ഞുപാലം തകര്‍ന്നു വീണു

glacier

ഐറിസ്: യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഹിമപാളിയുടെ ഭാഗമായ മഞ്ഞുപാലം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. അര്‍ജന്റീനയിലെ ലോസ് ഗ്ലേഷ്യഴ്‌സ് ദേശീയ പാര്‍ക്കിലാണ് ഹിമപാളി സ്ഥിതിചെയ്യുന്നത്.

കനത്ത കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് പാലം തകര്‍ന്നു വീണതെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ഈ സമയം പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പാറ്റഗോണിയ മേഖലയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിലെ പെറിറ്റോ മൊറെനോ എന്ന ഹിമപാളിയിലാണ് മഞ്ഞുപാലം രൂപപ്പെട്ടത്.

news1

കനാലില്‍നിന്ന് ഒഴുകിവരുന്ന വെള്ളം മഞ്ഞുപാളിയുടെ അടിഭാഗത്തെ ഒഴുക്കിക്കൊണ്ടു പോയതിന്റെ ഭാഗമായാണ് മഞ്ഞിന്റെ പാലം രൂപം കൊണ്ടത്.2004-ലാണ് പാലം ഇതിനു മുമ്പ് തകര്‍ന്നു വീണത്. 2004-നു മുമ്പ് നാലുവര്‍ഷത്തിലൊരിക്കലും മറ്റും പാലം തകര്‍ന്നു വീഴാറുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശമാണ് പാറ്റഗോണിയ ഹിമപാളി. നിരവധിയാളുകളാണ് സ്വാഭാവികമായി രൂപം കൊണ്ട മഞ്ഞുപാലം കാണാന്‍ പാര്‍ക്കില്‍ എത്തിയിരുന്നത്.

Top