ഐസിസി വനിത ലോക ട്വന്റി20; ഓസ്‌ട്രേലിയയ്ക്കും പാകിസ്ഥാനും വിജയം

ഗയാന: ഐസിസി വനിതാ ലോക ട്വന്റി20യില്‍ ഓസ്ട്രേലിയയ്ക്കും പാകിസ്ഥാനും ജയം. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ മറികടക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരെ 33 റണ്‍സിന്റെ വിജയമാണ് മുന്‍ ജേതാക്കള്‍ കൂടിയായ ഓസീസ് സ്വന്തമാക്കിയത്.

എന്നാല്‍, ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട പാകിസ്ഥാന്‍ മൂന്നാമങ്കത്തില്‍ അയര്‍ലാന്‍ഡിനെ 38 റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഓസീസാണ് ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്. കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ നാല് പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. അയര്‍ലന്‍ഡിനെതിരായ മത്സരം കഴിഞ്ഞാല്‍ ഈ മാസം 17ന് ഓസീസിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം.

Top