ലോകകപ്പിലുടനീളം ഭാര്യയും ഒപ്പം; ഇന്ത്യന്‍ താരത്തിനെതിരേ ബി.സി.സി.ഐ അന്വേഷണം വന്നേക്കും

ന്യൂഡല്‍ഹി: കുടുംബാംഗങ്ങളെ കൂടെ നിര്‍ത്താനുള്ള ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ട്.

താരം ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ബി.സി.സി.ഐയോട് അനുമതിതേടിയിരുന്നു എങ്കിലും അനുമതി നിഷേധിക്കപ്പെട്ടിരുന്നു. 15 ദിവസത്തിലധികം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാല്‍ ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സി.ഐ അന്വേഷണം വന്നേക്കുമെന്നാണ് സൂചന.

Top