ലോകകപ്പ്: ഇന്ത്യ- ശ്രീലങ്ക, ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

ലണ്ടന്‍: ഐസിസി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഹെഡിങ്‌ലി സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. പോയിന്റ് പട്ടികയില്‍ 13 പോയിന്റുമായി രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ നേരത്തെ തന്നെ സെമി ഉറപ്പിച്ചു.

അതേസമയം മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ആറിനാണ് പോരാട്ടം. സെമി ഉറപ്പിച്ച ഒസ്‌ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനാകും.

എട്ട് കളികളില്‍ രണ്ടെണ്ണം മാത്രം ജയിച്ച് അഞ്ച് പോയിന്റ് മാത്രമുള്ള ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ സെമി കാണാതെ പുറത്തായി. ഇനി അവസാന മത്സരം ജയിച്ച് മടങ്ങുക എന്നാതാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

Top