ലോകകപ്പില്‍ കളി പറയാന്‍ വനിതകളും ,കമന്റേറ്റര്‍മാരുടെ പട്ടിക പുറത്ത് വിട്ടു

ഇംഗ്ലണ്ട്: ഈ മാസം അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടു. 24 പേരടങ്ങുന്ന കമന്റ് പാനലില്‍ മൂന്ന് സ്ത്രീകളും ഉണ്ട്.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി,സഞ്ജയ് മഞ്ചരേക്കാര്‍,ഹര്‍ഷ ഭോഗ്ലെ എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള കമന്റേറ്റര്‍മാര്‍.


പാക്കിസ്ഥാനില്‍ നിന്ന് വസീംഅക്രം,റമീസ് റാജ എന്നിവരും,ശ്രീലങ്കയില്‍ നിന്ന് കുമാര്‍ സംഗക്കാര,സിംബാബ്വെയില്‍ നിന്ന് പോമി എംബാഗ്വേ, ബംഗ്ലാദേശില്‍ നിന്ന് അത്തര്‍ അലിഖാന്‍ എന്നിവരും കളി പറയാന്‍ ഉണ്ടാകും.

ഓസ്‌ട്രേലിയയില്‍ നിന്ന് മൈക്കല്‍ ക്ലാര്‍ക്ക്,മൈക്കല്‍ സ്ലേറ്റര്‍ എന്നിവരാണ് കമന്റ്റേര്‍ പാനലില്‍ ഇടം നേടിയവര്‍.
വെസ്റ്റിന്‍ഡീസില്‍ നിന്ന് മൈക്കല്‍ ഹോള്‍ഡിംഗ്,ഇയാന്‍ ബിഷപ്പ്, ന്യൂസിലാന്‍ഡില്‍ നിന്നുള്ള സൈമണ്‍ഡൂള്‍,ബ്രണ്ടന്‍ മക്കല്ലം, ഇയാന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗ്രെയിം സ്മിത്ത്,ഷോണ്‍ പൊള്ളോക്ക് എന്നിവരും പാനലിലുണ്ട്.

ഇംഗ്ലണ്ടില്‍ നിന്നുള്ള ആലിസണ്‍ മിച്ചല്‍, ഇസ ഗുഹ, മുന്‍ ഓസീസ് താരം മെല്‍ജോണ്‍സ് എന്നിവരാണ് പാനലില്‍ ഇടം നേടിയ സ്ത്രീകള്‍. ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് ലിസ്റ്റ് പുറത്ത് വിട്ടത്.

Top