വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച്ച പാകിസ്ഥാനെതിരെ

കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം. ദക്ഷിണാഫ്രിക്ക- ശ്രീലങ്ക പോരാട്ടത്തോടെയാണ് വനിതാ ട്വന്റി 20 ലോകകപ്പിന് തുടക്കമാവുക. കളി തുടങ്ങുക രാത്രി പത്തരയക്ക്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാംപ്യൻമാർ. കഴിഞ്ഞ തവണ ഫൈനലിൽ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ എതിരാളികൾ പാകിസ്ഥാൻ. ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാണ് ഇന്ത്യ- പാകിസ്ഥാൻ പോര്.

ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റിൻഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ഇന്ത്യ പതിനഞ്ചിന് വിൻഡീസിനെയും പതിനെട്ടിന് ഇംഗ്ലണ്ടിനെയും 20ന് അയർലൻഡിനെയും നേരിടും. ഗ്രൂപ്പ് എയിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർ ഏറ്റുമുട്ടും. ജുലൻ ഗോസ്വാമിയും മിതാലി രാജും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്.

Top