വനിതാ ട്വന്റി20 ലോകകപ്പ്‌; പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങി ഐസിസി

ദുബായ്: വനിതാ ട്വന്റി20 ലോകകപ്പില്‍ നോ ബോള്‍ നിശ്ചയിക്കുക തേര്‍ഡ് അമ്പയറായിരിക്കുമെന്ന് ഐസിസി. ഓഫ് ഫീല്‍ഡ് അമ്പയറായിരിക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നോബോള്‍ വിധിക്കുകയെന്നാണ് ഐസിസി വ്യക്തമാക്കിയത്.

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ഓസ്ട്രേലിയയില്‍ വനിതാ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്റില്‍ തേര്‍ഡ് അമ്പയര്‍ നോബോള്‍ വിധിക്കുന്നത് ഇത് ആദ്യമായാണ്.

ടൂര്‍ണമെന്റില്‍ ഓരോ പിന്തിന് ശേഷവും ബൗളറുടെ കാല് ക്രീസ് ലൈനിന് പുറത്തേക്ക് പോവുന്നുണ്ടോ എന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിക്കുന്നതായിരിക്കും. ഇതുവരെ 12 മത്സരങ്ങളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചതായും ഐസിസി വ്യക്തമാക്കി.

Top