ഐസിസി അണ്ടര്‍ 19; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് സെമിയില്‍

ജൊഹാനസ്ബര്‍ഗ്: ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശ് സെമിയില്‍. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് മുട്ടുകുത്തിച്ചാണ് ബംഗ്ലാദേശ് സെമിയിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്റെയും(84 പന്തില്‍ 80) ഷഹ്ദത്ത് ഹൊസൈന്റെയും(76 പന്തില്‍ 74) തൗഹിദ് ഹ്രിദായിയുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണെടുത്തത്.

262 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറില്‍ 157 റണ്‍സിന് പുറത്താവുകയും ചെയ്തു.

ഓപ്പണര്‍ ജൊനാഥന്‍ ബേര്‍ഡും(35) മധ്യനിരയില്‍ ലൂക്ക് ബ്യൂഫോര്‍ട്ടും(60) മാത്രമെ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ന്യൂസിലന്‍ഡാണ് സെമിയില്‍ ബംഗ്ലാദേശിന്റെ എതിരാളികള്‍.

Top