ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പ്രഖ്യാപിച്ചു; ഒന്നാമത് കോഹ്‌ലി

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ആദ്യ പത്തില്‍ ആണ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ആറാം സ്ഥാനത്ത് ചേതേശ്വര്‍ പൂജാരയും എട്ടാം സ്ഥാനത്ത് അജിങ്ക്യാ രഹാനയുമാണ് ഇടംപിടിച്ചിരിക്കുന്നത്.

കോഹ്‌ലിയാണ് 928 റേറ്റിംഗ് പോയന്റുമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 911 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തുള്ളത്. മൂന്നാം സ്ഥാനത്താണ് ഓസീസിന്റെ മാര്‍നസ് ലാബുഷെയ്ന്‍.

അതേസമയം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ നാലാമതും ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണ്.

Top