ഐസിസി റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സ്റ്റുവര്‍ട്ട് ബ്രോഡ്

ദുബായ്‌: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തിയ ചരിത്ര നേട്ടത്തിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങിലും കുതിപ്പുമായി ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റിന്‍ഡീസിനെതിരേ രണ്ട് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റുകളാണ് ബ്രോഡ് നേടിയത്. ഇതോടെ ഇംഗ്ലീഷ് താരം ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് 7 സ്ഥാനങ്ങള്‍ കയറി മൂന്നാം സ്ഥാനത്ത് എത്തി.

നിലവില്‍ 904 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ആണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 843 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാന്‍ഡ് ബൗളര്‍ നീല്‍ വാഗ്നറാണ് രണ്ടാം സ്ഥാനത്ത്. 823 റേറ്റിംഗ് പോയിന്റുമായാണ് സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാം സ്ഥാനത്ത് എത്തിയത്.

Top