ടസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍ കോഹ്‌ലി തന്നെ

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു.

ഏകദിന ടീമുകളില്‍ കോലിക്ക് പുറമെ മായങ്ക് അഗര്‍വാള്‍, ഓപ്പണര്‍ രോഹിത് ശര്‍മ്മ, പേസര്‍ മുഹമ്മദ് ഷമി എന്നിവരും ഇടംകണ്ടെത്തി. എന്നാല്‍ ഇന്ത്യയുടെ ആദ്യ ചൈനാമാന്‍ ബൗളര്‍ (ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍) കുല്‍ദീപ് യാദവ് ഐസിസിയുടെ ഏകദിന ടീമില്‍ മാത്രമേയുള്ളൂ.

സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടെസ്റ്റ് ടീമില്‍ ഓസീസ് താരം നതാന്‍ ലയോണാണ്. മാര്‍നസ് ലബ്യുഷെയ്നും ടെസ്റ്റ് ടീമിലുണ്ട്.

Top