ഐസിസി ടി20 റാങ്കിങ്; ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

india

സിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ടീം ഇന്ത്യ. ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത് . 131 പോയന്റോടെ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 123 പോയിന്റും തൊട്ടു പിന്നിലുള്ള ഓസ്‌ട്രേലിയക്ക് 122 പോയിന്റുമാണുള്ളത്.

ഇന്ത്യയുടെ ഏറ്റവും വലിയ ടി20 വിജയം കൂടിയായിരുന്നു രണ്ടാം മത്സരത്തില്‍ പിറന്നത്. പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. യുവേന്ദ്ര ചഹല്‍ ആയിരുന്നു മാന്‍ ഓഫ് ദി സീരീസ്.

Top