ട്വന്‍റി 20 റാങ്കിങ്ങിലും ഒന്നാമതായി ബാബർ അസം; ഇന്ത്യന്‍ നായകന്‍ അഞ്ചാമത്

ദുബൈ: ട്വന്റി 20 ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ റാങ്കിങ്ങിലും ഒന്നാമതായി ബാബര്‍ അസം. ദീര്‍ഘകാലമായി ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാമതായുണ്ടായിരുന്ന ഇംഗ്ലീഷ് താരം ഡേവിഡ് മലാനെ പിന്തള്ളിയാണ് ബാബര്‍ ഒന്നാംസ്ഥാനത്തേക്ക് കയറിയത്. ആസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് മൂന്നാമതും പാകിസ്താന്റെ മുഹമ്മദ് റിസ്‌വാന്‍ നാലാമതുമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അഞ്ചാമതാണ്. എട്ടാം സ്ഥാനത്തുള്ള ലോകേഷ് രാഹുലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍താരം. രോഹിത് ശര്‍മ 23മതാണ്

നേരത്തേ ഏകദിന റാങ്കിങ്ങിലും വിരാട് കോഹ്‌ലിയെ പിന്തള്ളി ബാബര്‍ ഒന്നാമതെത്തിയിരുന്നു. ട്വന്റി 20 ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ പാകിസ്താന്‍ രണ്ടാംസ്ഥാനത്തേക്ക് കയറി. ഇന്ത്യ മൂന്നാമതും ന്യൂസിലന്‍ഡ് നാലാമതുമാണ്.

ബൗളര്‍മാരില്‍ സ്പിന്നര്‍മാരുടെ ആധിപത്യമാണ്. ശ്രീലങ്കയുടെ വനിന്ദു ഡിസില്‍വ ഒന്നാമതും ദക്ഷിണാഫ്രിക്കയുടെ തബ്രീസ് ഷംസി രണ്ടാമതുമാണ്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് മൂന്നാമതും അഫ്ഗാന്റെ റാഷിദ് ഖാന്‍ നാലാമതും നില്‍ക്കുന്നു. 18ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ താരങ്ങളില്‍ മുമ്പിലുള്ളത്. ആള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് ഒന്നാമത്.

 

Top