ഐസിസി റാങ്കിങ്; ഒന്നും രണ്ടും സ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച് കൊഹ്ലിയും രോഹിതും

സിസിയുടെ ബാറ്റ്സ്മാന്‍മാരുടെ ഏകദിന റാങ്കിങ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. അതേസമയം, ബൗളര്‍മാരുടെ പട്ടികയില്‍ പേസര്‍ ജസ്പ്രീത് ബുംമ്ര രണ്ടാം സ്ഥാനത്തുണ്ട്.

ഒന്നാം സ്ഥാനത്തുള്ള കൊഹ്ലിക്ക് 871 പോയിന്റുകള്‍ ഉണ്ട്. രോഹിതിന് 855 പോയിന്റുകളും. മൂന്നാം സ്ഥാനത്ത് 829 പോയിന്റുകളുമായി പാകിസ്ഥാന്റെ ബാബര്‍ അസമാണുള്ളത്.

അതേസമയം, ബൗളര്‍മാരെ പട്ടികയിലെ ബുംമ്രയ്ക്ക് 719 പോയിന്റുകള്‍ ഉണ്ട്. ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടാണ്.

Top