ഏകദിന പരമ്പരകള്‍ ജയിച്ചതോടെ ഐ.സി.സി. റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഓസ്‌ട്രേലിയക്കും ന്യൂസിലണ്ടിനുമെതിരായ ഏകദിന പരമ്പര ജയിച്ചതോടെ ഐ.സി.സി. റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യ. പഴയ ഐ.സി.സി റാങ്കിങ് പ്രകാരം ഇന്ത്യ ഇംഗ്ലണ്ടിന് പുറകില്‍ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയക്കെതിരെയും ന്യൂസിലണ്ടിനെതിരെയും നേടിയ പരമ്പര ജയത്തോടെ 122 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്.

റാങ്കിങ്ങില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് തന്നെയാണ്. ന്യൂസിലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ 4-1ന് ജയിച്ചിരുന്നു. ഇന്ത്യയോട് പരമ്പര അടിയറവ് വെച്ച ന്യൂസിലണ്ട് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൗത്ത് ആഫ്രിക്കയാണ് ന്യൂസിലണ്ടിനെ മറികടന്നത്. 8 മത്സരങ്ങള്‍ കളിച്ച നേപ്പാളും ആദ്യമായി റാങ്കിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. റാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനത്താണ് നേപ്പാള്‍.

Top