വനിത ടി20യിലും ടീം റാങ്കിംഗ് പ്രഖ്യാപിച്ചു. ആദ്യത്തെ റാങ്കിംഗ് പട്ടിക ഐസിസി പുറത്തുവിട്ടു. ഏകദിനത്തിലെ പോലെ ടി20യിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. 280 റേറ്റിംഗ് പോയിന്റുകളുള്ള ഓസ്‌ട്രേലിയയ്ക്ക് തൊട്ടു പിന്നിലാണ് 277 പോയിന്റുമായി ന്യൂസിലാണ്ടും 276 പോയിന്റുമായി ഇംഗ്ലണ്ടുമുണ്ട്. ഇവര്‍ക്കൊക്കെ പിന്നിലായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്.
45 ടീമുകളുടെ പട്ടികയാണ് ഐസിസി ടി20 റാങ്കിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. വിന്‍ഡീസ് 259 പോയിന്റ് നേടിയപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 249 പോയിന്റാണുള്ളത്.










