സാമ്പയ്‌ക്കെതിരെ ഐസിസിയുടെ അച്ചടക്ക നടപടി

സ്‌ട്രേലിയൻ ലെഗ് സ്പിന്നർ ആദം സാമ്പയ്‌ക്കെതിരെ അച്ചടക്ക നടിപടിയുമായി ഐസിസി. ലോകകപ്പ്‌ മത്സരത്തിനിടെ മോശം ഭാഷയിൽ സംസാരിച്ചതിനാണ് സാമ്പയ്ക്ക്‌ ഐസിസി താക്കീത് നൽകിയത്. താക്കീതിനൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ മാച്ച് റഫറി ചുമത്തി.

ഒസ്‌ട്രേലിയ വെസ്റ്റിൻഡീസ് മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റ് ചെയ്യുന്നതിനിടയിൽ വിൻഡീസ് ഇന്നിംഗ്‌സിന്റെ ഇരുപത്തിയൊൻപതാം ഓവറിലായിരുന്നു സാമ്പ മോശം ഭാഷ ഉപയോഗിച്ചത്.

താരത്തിന്റെ മോശം സംസാര ശൈലിയിൽ ഫീൽഡ് അമ്പയർമാരായ ക്രിസ് ഗഫാനി, മറൈസ് എറാസ്മസ് എന്നിവർ മാച്ച് റഫറിക്ക് പരാതി നൽകുകയായിരുന്നു. തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റവും ശിക്ഷയും സാമ്പ അംഗീകരിച്ചതിനാൽ സംഭവത്തിൽ ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യം വേണ്ടി വന്നില്ല.

Top