ദുബായ്: ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ താരം സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിത ഏകദിന താരമെന്ന നേട്ടവും മന്ദാനയ്ക്ക് സ്വന്തമായി. ലോക വനിതാ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ഹര്‍മന്‍ പ്രീത് കൗറിനെയും തെരഞ്ഞെടുത്തു.
ന്യൂസിലന്‍ഡിന്റെ സുസീ ബെറ്റ്‌സാണ് ഏകദിന ടീം ക്യാപ്റ്റന്‍. ടീമില്‍ മന്ദാനയും പൂനം യാദവും ഇടംപിടിച്ചു. ഇരുവരും ഏകദിന ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. 2018 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താരങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മന്ദാന 12 ഏകദിനങ്ങളില്‍ നിന്നായി 66.90 ബാറ്റിംഗ് ആവറേജില്‍ 669 റണ്‍സാണ് അടിച്ചെടുത്തത്. ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ എത്തിയതില്‍ മന്ദാനയുടെ മികവും നിര്‍ണായകമായി. അഞ്ച് മത്സരങ്ങളില്‍ 178 റണ്‍സാണ് മന്ദാന നേടിയത്. 125.35 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.