ഐസിസി ഹാള്‍ ഓഫ് ഫെയിം; നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ താരമായി സച്ചിന്‍

സിസി ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങളെ തെരഞ്ഞെടുത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന രീതി ഐസിസിക്കുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ കത്രീന്‍ ഫിറ്റ്‌സ്പാട്രിക്ക്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ തിരഞ്ഞെടുത്തത്.

വിരമിച്ച് 5 വര്‍ഷത്തിന് ശേഷം മാത്രമേ താരങ്ങള്‍ ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ യോഗ്യരാകൂ. അത് കൊണ്ടാണ് കളി മതിയാക്കി ഇത്ര നാളായിട്ടും സച്ചിന്‍ ഇത് വരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടാതിരുന്നത്. 2013 നവംബറിലായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

അതേ സമയം ഐസിസി, ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമല്ല സച്ചിന്‍. സച്ചിന് മുന്‍പ് അഞ്ച് ഇന്ത്യന്‍ താരങ്ങളെ ഐസിസി ഹാള്‍ ഓഫ് ഫെയിം നല്‍കി ആദരിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് (2018), അനില്‍ കുംബ്ലെ (2015), സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിംഗ് ബേദി (മൂന്ന് പേരും 2019) എന്നിവരാണ് മറ്റ് താരങ്ങള്‍.

Top