ഐ.സി.സിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി ഇമ്രാന്‍ ഖ്വജ തിരഞ്ഞെടുക്കപ്പെട്ടു

ദുബായ്: ഐ.സി.സിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി ഇമ്രാന്‍ ഖ്വജയെ തെരെഞ്ഞെടുത്തു. നേരത്തെ മുന്‍ ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ താത്കാലിക ചെയര്‍മാനായി തെരെഞ്ഞെടുത്തതും ഇമ്രാനെയായിരുന്നു. അസോസിയേറ്റ് മെമ്പര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഇദേഹം 2008 മുതല്‍ ഐ.സി.സിയില്‍ അംഗമാണ് .

നീണ്ട കാലം അഭിഭാഷകനായി പ്രവര്‍ത്തിച്ചതിനുശേഷമാണ് ഇമ്രാന്‍ ഐ.സി.സിയില്‍ അംഗമാകുന്നത്. സിംഗപ്പുര്‍ സ്വദേശിയായ ഇദ്ദേഹം സിംഗപ്പുര്‍ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍പ്രസിഡന്റ് കൂടിയായിരുന്നു.

Top