ധോണിക്കും രാഹുലിനും സെഞ്ച്വറി; ബംഗ്ലാദേശിനെ പറപറത്തി ഇന്ത്യന്‍ ടീം

കാര്‍ഡിഫ് സിറ്റി: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ കെ.എല്‍ രാഹുലിന്റേയും എം.എസ് ധോണിയുടേയും സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യയ്ക്ക് കുറ്റന്‍ സ്‌കോര്‍. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റേയും എം.എസ് ധോനിയുടേയും മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടി.

അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് ഇരുവരും നേടിയെടുത്തത്. എട്ട് ഫോറും ഏഴ് സിക്‌സും ധോണിയുടെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍ രാഹുല്‍ 12 ഫോറും നാല് സിക്‌സും നേടി. 46 പന്തില്‍ 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 11 പന്തില്‍ 21 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി.

ബംഗ്ലാദേശിന് വേണ്ടി റൂബല്‍ ഹൊസൈന്‍, ഷാഖിബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Top