തകര്‍ത്താടി നീലപ്പട; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ കൈക്കരുത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ (140) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് അടിച്ചെടുത്തത്. രോഹിത്തിന് പുറമെ കെ.എല്‍ രാഹുല്‍ (57), ക്യാപ്റ്റന്‍ വിരാട് കോലി (77) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ധോണി ഒരു റണ്ണിന് പുറത്തായി. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു.

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം ശിഖര്‍ ധവാന് കളിക്കാനാകത്തതാണ് ഇന്ത്യ നേരിടുന്ന തിരിച്ചടി. ധവാന് പകരമായി വിജയ് ശങ്കറാണ് ടീമിലിടം പിടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോഹ്ലി, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്. ജസ്പ്രീത് ബുംറ,യുസ്വേന്ദ്ര ചഹല്‍.

പാക് ടീം- ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷോയിബ് മാലിക്ക്, ഇമാദ് വാസിം, ശദാബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍,ഹസന്‍ അലി.

Top