റണ്‍സ് നേട്ടം; ഇന്ത്യന്‍ താരം മിതാലി രാജിനെ അഭിനന്ദിച്ച് ഐസിസി

mithali raj

ടി20യില്‍ രോഹിത് ശര്‍മ്മയെ മറികടന്ന് ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്തിയ മിതാലി രാജിനെ അഭിനന്ദിച്ച് ഐസിസി. വനിതാ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയാണ് മിതാലി നേട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെയും മിതാലി അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

ഇതോടെ മിതാലിയുടെ ആകെ റണ്‍സ് 2283 ആയി. അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. മിതാലി 56 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 51 റണ്‍സെടുത്തു

നേരത്തെ റെക്കോര്‍ഡ് കൈവശം വെച്ചിരുന്ന രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ 87 മത്സരങ്ങളില്‍ 2,207 റണ്‍സാണുള്ളത്. 62 മത്സരങ്ങളില്‍ നിന്ന് 2,102 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയാണ് മൂന്നാം സ്ഥാനത്ത്.

Top