ചാമ്പ്യന്‍സ് ട്രോഫി, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ബര്‍മിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മലര്‍ത്തിയടിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിയില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

ശിഖര്‍ ധവാന്റെയും (78) നായകന്‍ വിരാട് കോഹ്ലിയുടേയും (76) അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യന്‍ ജയം.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

Top