ഐസിസി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: ഐസിസി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ദുബായില്‍ ചേരും. നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ മത്സരിക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഐസിസി നിയമപ്രകാരം ബാര്‍ക്ലെയ്ക്ക് രണ്ട് തവണ കൂടി മത്സരിക്കാം. എന്നാല്ര്‍ ബാര്‍ക്ലേ മത്സരിക്കാനില്ലെന്ന നിലപാടെടുത്താല്‍ ബിസിസിഐ മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നെന്നാണ് സൂചന.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന താല്‍പര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011ല്‍ ലോകകപ്പ് നടക്കുമ്പോള്‍ ശരദ് പവാറായിരുന്നു ഐസിസി ചെയര്‍മാന്‍. ഇന്ത്യന്‍ ഒഫീഷ്യല്‍സുമായി നല്ല ബന്ധമുള്ള ഗ്രെഗ് ബാര്‍ക്ലെയെ പിണക്കാതെയാകും ബിസിസിഐ തീരുമാനം.

Top